---
title: "മഴക്കാല ദുരന്തങ്ങൾക്കെതിരെ മുൻകരുതൽ-വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു"
english_title: "Precaution against monsoon disasters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127345/precaution-against-monsoon-disasters"
published_at: "2023-07-04T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3d9ef2eaad_Screenshot_2023-07-04-14-03-10-11_7352322957d4404136654ef4adb64504.jpg"
keywords: []
---

# മഴക്കാല ദുരന്തങ്ങൾക്കെതിരെ മുൻകരുതൽ-വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു

> **Lead Summary:** **ഇരിട്ടി**: മഴക്കാല ദുരന്തനിവാരണം സംബന്ധിച്ച് മുന്‍സിപ്പല്‍ തലത്തില്‍ സ്വീകരിക്കേണ്ട വിവിധ നടപടികള്‍ സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും റവന്യു-പോലിസ് -ഫയര്‍ഫോഴ്‌സ്,വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം നഗരസഭ ഹാളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: മഴക്കാല ദുരന്തനിവാരണം സംബന്ധിച്ച് മുന്‍സിപ്പല്‍ തലത്തില്‍ സ്വീകരിക്കേണ്ട വിവിധ നടപടികള്‍ സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും റവന്യു-പോലിസ് -ഫയര്‍ഫോഴ്‌സ്,വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം നഗരസഭ ഹാളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.സോയ, കെ. സുരേഷ്, കൗണ്‍സിലര്‍മാരായ പി.ബഷിര്‍,കെ, മുരളിധരന്‍, കെ.അനിത, എന്‍.സിന്ധു, പി.സീനത്ത്, പി.രഘു നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍ ,ഇരിട്ടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷിബു, മട്ടന്നൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍നാസര്‍ കെ.പി, കെ.എസ്.ഇ.ബി സബ് എഞ്ചിനിയര്‍ ധനജ്ഞയന്‍.പി, ഇരിട്ടി ഫയര്‍ഫോഴ്‌സ് റസ്‌ക്യു ഓഫീസര്‍ അനിഷ്.പി.ചാവശ്ശേരി, വില്ലേജ് ഓഫീസര്‍ ലക്ഷ്മണന്‍, കീഴൂര്‍ വില്ലേജ് അസിസ്റ്റന്റ് വി.കെ. രാജഗോപാല്‍, സന്നദ്ധ സേവന പ്രവര്‍ത്തകരായ ജിദേവ് എം.വി, അനിഷ്‌കുമാര്‍, എം.നിഖിലേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127345/precaution-against-monsoon-disasters)