---
title: " മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127374/idukki"
published_at: "2023-07-04T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3e539932f1_Screenshot_20230704-144847_WhatsApp.jpg"
keywords: []
---

#  മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

> **Lead Summary:** **ഇടുക്കി**: മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷൻ എസ്റ്റേറ്റ് സ്വദേശികളായ മണി ക്രിസ്റ്റി എന്നിവരാണ് പരിക്കേറ്റ് ടാറ്റ ഹൈറഞ്ച് ആശുപത്രിയിൽ കഴിയുന്നത്.

## Article Content

**ഇടുക്കി**: മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷൻ എസ്റ്റേറ്റ് സ്വദേശികളായ മണി ക്രിസ്റ്റി എന്നിവരാണ് പരിക്കേറ്റ് ടാറ്റ ഹൈറഞ്ച് ആശുപത്രിയിൽ കഴിയുന്നത്.

തേയിലത്തോട്ടത്തിൽ ജോലി എടുക്കവെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇതിൽ തൊഴിലാളിയായ ക്രിസ്റ്റിയുടെ പരിക്ക് ഗുരുതരമാണ്.   ലക്ഷ്മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഫീൽഡ് നമ്പർ 19ലെ തേയിലത്തോട്ടത്തിൽ ജോലിയെടുക്കവേയാണ് സമീപത്തെ ചോല വനത്തിൽ നിന്നിരുന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ തൊഴിലാളിയായ മണി പറഞ്ഞു. ചോല വനത്തിൽ നിന്ന് ഓടിയെത്തിയ കാട്ടുപോത്ത് തൊഴിലാളിയായ ക്രിസ്റ്റിയെ കൊമ്പിൽ കുത്തി എറിയുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മണി കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടയിൽ നിലത്ത് വീണു പരിക്കേൽക്കുകയും ചെയ്തു. പിന്നീട് കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് കമ്പനി അധികൃതരെ വിവരം അറിയിച്ച്   ഇരുവരെയും റ്റാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്. തൊഴിലാളിയായ ക്രിസ്റ്റിയുടെ പരിക്ക്   ഗുരുതരമാണ്. ഈ മേഖലയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127374/idukki)