---
title: "പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് പ്രഖ്യാപിച്ച രാപകൽ സമരം ആരംഭിച്ചു"
english_title: "Plus One "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127379/plus-one"
published_at: "2023-07-04T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3e7b3e64fc_Screenshot_2023-07-04-14-57-36-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് പ്രഖ്യാപിച്ച രാപകൽ സമരം ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ**: മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് പ്രഖ്യാപിച്ച രാപകൽ സമരം ആരംഭിച്ചു. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ആരംഭിച്ച രാപകൽ സമരം മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി വിജയശതമാനം വർധിക്കുന്നതിനനുസരിച്ച് ക്ലാസുകളിൽ വിദ്യാർത്ഥികളെ കുത്തിനിറക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ**: മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് പ്രഖ്യാപിച്ച രാപകൽ സമരം ആരംഭിച്ചു. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ആരംഭിച്ച രാപകൽ സമരം മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി വിജയശതമാനം വർധിക്കുന്നതിനനുസരിച്ച് ക്ലാസുകളിൽ വിദ്യാർത്ഥികളെ കുത്തിനിറക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മണ്ഡലാടിസ്ഥാനത്തിൽ പുതിയ ബാച്ചുകൾ അനുവദിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ, ജില്ലാ ജനറൽ സെക്രട്ടറി ഒ കെ ജാസിർ, ട്രഷറർ സാദിഖ് പാറാട് എന്നിവർ സംസാരിച്ചു. കെ പി റംഷാദ്, ഷഹബാസ് തലശ്ശേരി, എം കെ ഷുഹൈൽ, നഹല സഹീദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127379/plus-one)