---
title: "അറക്കൽ മ്യൂസിയത്തിന് സമീപം തെരുവ് നായകളുടെ അക്രമണത്തിൽ തൊഴിലാളിക്ക് സാരമായ കടിയേറ്റു"
english_title: "A worker was badly bitten by stray dogs near Arakkal Museum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127386/a-worker-was-badly-bitten-by-stray-dogs-near-arakkal-museum"
published_at: "2023-07-04T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3ec672cc34_IMG-20230704-WA0217.jpg"
keywords: []
---

# അറക്കൽ മ്യൂസിയത്തിന് സമീപം തെരുവ് നായകളുടെ അക്രമണത്തിൽ തൊഴിലാളിക്ക് സാരമായ കടിയേറ്റു

> **Lead Summary:** **കണ്ണൂർ**: അറക്കൽ മ്യൂസിയത്തിന് സമീപം തെരുവ് നായകളുടെ അക്രമണത്തിൽ തൊഴിലാളിക്ക് സാരമായ കടിയേറ്റു. ദേഹമാസകലം തെരുവ് നായകളുടെ കടിയേറ്റ ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന നീർച്ചാൽ സ്വദേശി നൗഷാദ് നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

## Article Content

**കണ്ണൂർ**: അറക്കൽ മ്യൂസിയത്തിന് സമീപം തെരുവ് നായകളുടെ അക്രമണത്തിൽ തൊഴിലാളിക്ക് സാരമായ കടിയേറ്റു. ദേഹമാസകലം തെരുവ് നായകളുടെ കടിയേറ്റ ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന നീർച്ചാൽ സ്വദേശി നൗഷാദ് നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

സമീപത്തെ കടയിൽ നിന്നും ചായ കുടിച്ച് കടപ്പുറത്തേക്ക് നടന്നുപോവുകയായിരുന്ന നൗഷാദിനെ എട്ടോളം തെരുവ് നായകൾ വളഞ്ഞിട്ട് കടിക്കുകയായിരുന്നു. അലറി വിളിച്ചോടിയ നൗഷാദിനെ മത്സ്യബന്ധനത്തിന് പോകുന്നവരും മറ്റുള്ളവരും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തെരുവ് നായകളുടെ അക്രമണത്തിൽ നൗഷാദിന്റെ പുറത്തും കാലിനും തുടയിലുമായി എട്ടോളം കടിയേറ്റ മാരകമായ പാടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127386/a-worker-was-badly-bitten-by-stray-dogs-near-arakkal-museum)