രാജ്യാന്തര വിമാനസര്‍വീസുകള്‍ പൂര്‍ണമായും സാധാരണനിലയിലാക്കാന്‍ ഒരുങ്ങി ഇന്ത്യ

രാജ്യാന്തര വിമാനസര്‍വീസുകള്‍ പൂര്‍ണമായും സാധാരണനിലയിലാക്കാന്‍ ഒരുങ്ങി ഇന്ത്യ
Nov 25, 2021 03:29 PM | By Niranjana

ന്യൂഡൽഹി : രാജ്യാന്തര വിമാനസര്‍വീസുകള്‍ പൂര്‍ണമായും സാധാരണനിലയിലാക്കാന്‍ ഒരുങ്ങി ഇന്ത്യ. ടൂറിസം മേഖലയുടെ ആവശ്യം പരിഗണിച്ച് വ്യോമയാനമന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചു. വാക്സിനേഷന്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുപോകുന്നത് നടപടികള്‍ക്ക് ഊർജ്ജം പകരുന്നു. എന്നാല്‍ യൂറോപ്പിലെ കോവിഡ് സാഹചര്യം ആശങ്കയാണ്.


കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത്. എയര്‍ ബബിള്‍ കരാറുകളുടെ ഭാഗമായി ചില രാജ്യങ്ങളിലേയ്ക്ക് നിയന്ത്രണങ്ങളോടെ സര്‍വീസ് ഘട്ടംഘട്ടമായി പിന്നീട് പുനരാരംഭിച്ചു. അടുത്തമാസത്തിനകം തന്നെ സര്‍വീസ് സാധാരണ നിലയിലാക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്‍റെ നീക്കം.


ആഭ്യന്തര, വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുമായി വ്യോമയാനമന്ത്രാലയം ആശയവിനിമയം ആരംഭിച്ചു. അര്‍ഹരായവരില്‍ 40 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചത് ആത്മവിശ്വാസം നല്‍കുന്നു. നടപടികളില്‍ പുരോഗതിയുണ്ടെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സല്‍ വ്യക്തമാക്കി. വ്യോമയാന, വിനോദസഞ്ചാര മേഖലകളിലുള്ളവര്‍ വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാക്കണമെന്ന സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് മൂലം വന്‍ നഷ്ടമാണ് നേരിടേണ്ടിവന്നത്.


യൂറോപ്പില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നത് ആശങ്കയാകുന്നുണ്ട്. ടൂറിസ്റ്റ് വീസ അനുവദിക്കുന്നത് ആഭ്യന്തരമന്ത്രാലയം പുനരാരംഭിച്ചിരുന്നു. സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്താലും സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ സമയമെടുക്കുമെന്നാണ് വിമാനകമ്പനികള്‍ വ്യക്തമാക്കുന്നത്.

India ready to fully normalize international flights

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories