കൊട്ടിയൂർ ദേവസ്വം ജീവനക്കാരോട് മലബാർ ദേവസ്വം ബോർഡിന് അവഗണന എന്ന് ആക്ഷേപം; ചികിത്സ ആനുകൂല്യം പോലും നൽകുന്നില്ലെന്ന് ജീവനക്കാരുടെ കുടുംബങ്ങൾ

കൊട്ടിയൂർ ദേവസ്വം ജീവനക്കാരോട് മലബാർ ദേവസ്വം ബോർഡിന് അവഗണന എന്ന് ആക്ഷേപം; ചികിത്സ ആനുകൂല്യം പോലും നൽകുന്നില്ലെന്ന് ജീവനക്കാരുടെ കുടുംബങ്ങൾ
Nov 25, 2021 03:30 PM | By Maneesha

കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വത്തിലെ ജീവനക്കാർക്ക് ചികിത്സാ സഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ മലബാർ ദേവസ്വം ബോർഡിൽ നിന്ന് യഥാസമയം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ആനുകൂല്യങ്ങൾക്കായുള്ള അഭ്യർത്ഥനകളിൽ തീരുമാനമെടുക്കാതെ അനിശ്ചിതമായി നീളുമ്പോൾ ദുരിതത്തിലാവുകയാണ് ജീവനക്കാർ.

കഴിഞ്ഞ ദിവസം മണത്തണയിൽ നിര്യാതനായ ദേവസ്വം പാരമ്പര്യ ജീവനക്കാരനും കുണ്ടേൻ ക്ഷേത്രത്തിലെ വാദ്യ കഴകക്കാരനുമായ ശങ്കരമാരാർ മലബാർ ദേവസ്വം ബോർഡിൽ നിന്ന് ചികിത്സാ ആനുകൂല്യത്തിന് അഭ്യർത്ഥിച്ചിരുന്നു . രോഗം മൂർച്ഛിച്ചു യഥാസമയം പണം ലഭിക്കാതെ ഇദ്ദേഹം പ്രയാസത്തിലായിരുന്നു. ചികിത്സാ ആനുകൂല്യം ലഭിക്കാത്തതിൽ കൊട്ടിയൂർ ദേവസ്വം അധികൃതർക്കെതിരെ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

എന്നാൽ മലബാർ ദേവസ്വം ബോർഡ് അധികൃതർ ഇക്കാര്യങ്ങളിൽ തീരുമാനം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. കഴിഞ്ഞ ഉത്സവ കാലത്ത് അപകടത്തിൽ പരിക്ക് പറ്റിയ മറ്റൊരു ജീവനക്കാരനും ചികിത്സ ആനുകൂല്യത്തിന് അഭ്യർത്ഥിച്ചിരുന്നു. രണ്ടുപേരുടെയും ആനുകൂല്യത്തിന് ഒരുമിച്ചാണ് കൊട്ടിയൂർ ട്രസ്റ്റി ബോർഡ് തീരുമാനമെടുക്കുകയും മലബാർ ദേവസ്വം ബോർഡിൽ സമർപ്പിക്കുകയും ചെയ്തത്.

എന്നാൽ മലബാർ ദേവസ്വം അധികൃതരിൽ ഒരാളുടെ ബന്ധു കൂടിയായ ഒരു ജീവനക്കാരന്റെ ആനുകൂല്യം നല്കാൻ തീരുമാനിച്ച ബോർഡ് ശങ്കരമാരാരുടെ കാര്യത്തിൽ തീരുമാനം എടുത്തില്ല. ചികിത്സാ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങളിൽ വിവേചനപരമായ തീരുമാനം മലബാർ ദേവസ്വം ബോർഡ് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. 

ശങ്കരമാരാരുടെ കാര്യത്തിൽ കൊട്ടിയൂർ ട്രസ്റ്റി ബോർഡ് നിരന്തരം അഭ്യർത്ഥിച്ചിട്ടും അധികൃതർ തീരുമാനം എടുത്തില്ലെന്നാണ് സൂചന. കൂടാതെ ദേവസ്വം സ്ഥിര ജീവനക്കാർക്ക് ലഭ്യമാകുന്ന ഒൻപത് ശതമാനം പലിശയിലുള്ള ലോണുകൾ പോലും അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് വർഷത്തോളമായുള്ള വായ്പാ അപേക്ഷകളിൽ മലബാർ ദേവസ്വം ബോർഡ് തീരുമാനം എടുത്തിട്ടില്ലെന്നും കൊട്ടിയൂർ ട്രസ്റ്റി ബോർഡുമായി ബന്ധപ്പെട്ടവർ പറയുന്നു

Kottiyoor Devaswom employees accused of neglect by Malabar Devaswom Board

Next TV

Related Stories
  പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

Mar 28, 2024 07:05 PM

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ...

Read More >>
കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

Mar 28, 2024 07:01 PM

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു...

Read More >>
സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

Mar 28, 2024 06:17 PM

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 06:12 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

Mar 28, 2024 05:56 PM

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം...

Read More >>
അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

Mar 28, 2024 05:52 PM

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക്...

Read More >>
Top Stories