---
title: "നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു - എസ്പി ഓഫീസിലേക്ക്  കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്"
english_title: "Leaders framed in false case - Congress protest march to SP office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127405/leaders-framed-in-false-case-congress-protest-march-to-sp-office"
published_at: "2023-07-04T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a400ec02f6c_Screenshot_2023-07-04-16-42-32-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു - എസ്പി ഓഫീസിലേക്ക്  കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

> **Lead Summary:** **കണ്ണൂർ**: നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി, കണ്ണൂർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. സെക്രട്ടറി വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് വിശ്വനാഥ പെരുമാൾ ആരോപിച്ചു. ജനവഞ്ചകരായ പിണറായി വിജയനും നരേന്ദ്ര മോദിയും അമിത് ഷായും അഴിമതി നടത്തുന്ന കാര്യത്തിൽ കൂട്ടുകാരായി മാറിയിരിക്കുകയാണ്.

## Article Content

**കണ്ണൂർ**: നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി, കണ്ണൂർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. സെക്രട്ടറി വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് വിശ്വനാഥ പെരുമാൾ ആരോപിച്ചു. ജനവഞ്ചകരായ പിണറായി വിജയനും നരേന്ദ്ര മോദിയും അമിത് ഷായും അഴിമതി നടത്തുന്ന കാര്യത്തിൽ കൂട്ടുകാരായി മാറിയിരിക്കുകയാണ്.

എ ഐ ക്യാമറ ഉൾപ്പെടെ അഴിമതി നടത്തി കൊണ്ടിരിക്കുകയാണ് പിണറായി വിജയൻ .സ്വപ്ന സുരേഷ് എങ്ങിനെയാണ് പിണറായി വിജയന്റെ ഗേൾഫ്രണ്ട് ആയത് എന്നും അദ്ദേഹം ചോദിച്ചു.. ഇടതുപക്ഷ സർക്കാരിൻറെ അഴിമതിയും കൊള്ളയും പുറത്തുകൊണ്ടു വരുന്ന കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു എന്നാരോപിച്ചായിരുന്നു കെപിസിസി ആഹ്വാനപ്രകാരം കണ്ണൂർ എസ് പി ഓഫീസിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് അധ്യക്ഷനായി. കെ സി മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. സജീവ് ജോസഫ് എം എൽ എ,വി എ നാരായണൻ, സോണി സെബാസ്റ്റ്യൻ, മേയർ ടി ഒ മോഹനൻ, റജിൽ മാക്കുറ്റി,രജനി രാമാനന്ദ്, ശ്രീജ മഠത്തിൽ, മുഹമ്മദ് ഷമ്മാസ്, സജീവ് മാറോളി, റഷീദ് കവ്വായി, കെ പ്രമോദ്, സുദീപ് ജെയിംസ്, വി പി അബ്ദുൾ റഷീദ്, ടി ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127405/leaders-framed-in-false-case-congress-protest-march-to-sp-office)