---
title: "വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു."
english_title: "The student drowned. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127468/the-student-drowned"
published_at: "2023-07-04T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4313f53345_WhatsApp_Image_2023-07-04_at_8.18.20_PM.jpeg"
keywords: []
---

# വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

> **Lead Summary:** തൃശ്ശൂര്‍ അരിപ്പാലത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണാണ് വിദ്യാര്‍ത്ഥി മരിച്ചത്. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.

## Article Content

തൃശ്ശൂര്‍ അരിപ്പാലത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണാണ് വിദ്യാര്‍ത്ഥി മരിച്ചത്. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.

വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിവെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. കല്ലേറ്റുംങ്കര പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127468/the-student-drowned)