---
title: "തക്കാളിപ്പെട്ടിക്ക് യൂത്ത് കോൺഗ്രസ് പൂട്ടിട്ട് പ്രതിഷേധം "
english_title: "The protest of the Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12749/the-protest-of-the-congress"
published_at: "2021-11-25T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f68804577c_Screenshot_20211125_160846_com.whatsapp.jpg"
keywords: []
---

# തക്കാളിപ്പെട്ടിക്ക് യൂത്ത് കോൺഗ്രസ് പൂട്ടിട്ട് പ്രതിഷേധം 

> **Lead Summary:** കണ്ണൂർ: തക്കാളിപ്പെട്ടിക്ക് പൂട്ടിട്ട് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്സിൻ്റെ പ്രതിഷേധം. രൂക്ഷമായ വിലക്കയറ്റത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ നഗരത്തിൽ തക്കാളിപ്പെട്ടിയുമേന്തി പ്രകടനം നടത്തിയത്. കെ എസ് ആർ ടി സി പരിസരത്ത് സമാപിച്ച പ്രതിഷേധ പ്രകടനം യൂത്ത് കോൺ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. 

## Article Content

കണ്ണൂർ: തക്കാളിപ്പെട്ടിക്ക് പൂട്ടിട്ട് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്സിൻ്റെ പ്രതിഷേധം. രൂക്ഷമായ വിലക്കയറ്റത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ നഗരത്തിൽ തക്കാളിപ്പെട്ടിയുമേന്തി പ്രകടനം നടത്തിയത്. കെ എസ് ആർ ടി സി പരിസരത്ത് സമാപിച്ച പ്രതിഷേധ പ്രകടനം യൂത്ത് കോൺ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. 

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുകയാണ്. ഒരു വശത്ത് ഇന്ധന വിലവർധന, മറുഭാഗത്ത് പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ വിലക്കയറ്റം. എന്നാൽ കന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിലൊന്നും ഇടപെടാതെ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു.

ജില്ലാ പ്രസിഡൻ്റ്സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. കെ കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, സന്ദീപ് പാണപുഴ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12749/the-protest-of-the-congress)