ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലായി സ്ത്രീകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തു

ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലായി സ്ത്രീകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തു
Nov 25, 2021 04:16 PM | By Niranjana

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലായി സ്ത്രീകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തു.


കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ കണക്കനുസരിച്ച്‌ ഓരോ 1000 പുരുഷന്മാര്‍ക്കും 1020 സ്ത്രീകളാണുള്ളത്. കണക്കുകള്‍ കൂടുതല്‍ കൃത്യതയോടെ മനസിലാക്കാന്‍ അടുത്ത സെന്‍സസ് വരെ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ,​ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞിട്ടുണ്ട്.


2015-16 കാലഘട്ടത്തില്‍ 2.2 ആയിരുന്നു പ്രത്യുല്പാദന നിരക്ക്. യു എന്‍ ജനസംഖ്യാവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഫെര്‍ട്ടിലിറ്റി റേറ്റ് 2.1ല്‍ താഴെ വന്നാല്‍ പ്രത്യുല്പാദന നിരക്ക് കുറവാണ്. ബിഹാര്‍, മേഘാലയ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുല്പാദന നിരക്ക് രണ്ടിന് മുകളിലുള്ളത്.


മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ദേശീയ ശരാശരി രണ്ടാണ്. കേരളം ഉള്‍പ്പെടയുള്ള മറ്റു സംസ്ഥാനങ്ങളില്‍ 2ല്‍ താഴെയാണ് പ്രത്യുല്പാദന നിരക്ക്. കേരളത്തില്‍ 1.8 ആണ് നിരക്ക്. സര്‍വേ കണക്കുപ്രകാരം 67 ശതമാനം ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി പറയുന്നുണ്ട്. കഴിഞ്ഞ തവണ 57 ശതമാനായിരുന്നു കണക്ക്.

For the first time in India, more women than men were reported

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories