---
title: "പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന്  ആരംഭിക്കും; അവധിയുള്ള ജില്ലകളില്‍ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ടതില്ല"
english_title: "Plussone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127519/plussone"
published_at: "2023-07-05T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4bf277bcc2_images_-_2023-02-23T100955.968.jpeg"
keywords: []
---

# പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന്  ആരംഭിക്കും; അവധിയുള്ള ജില്ലകളില്‍ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ടതില്ല

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാവിലെ 9.30-ന് തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നേരിട്ടെത്തി വിദ്യാർഥികളെ കാണും. അതേസമയം, മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാവിലെ 9.30-ന് തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നേരിട്ടെത്തി വിദ്യാർഥികളെ കാണും. അതേസമയം, മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

മെറിറ്റ് സീറ്റിൽ 2,63,688 വിദ്യാർഥികൾ പ്രവേശനം നേടിക്കഴിഞ്ഞു. സ്പോർട്സ് ക്വാട്ടയിൽ 3,574, കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901, മാനേജ്മെന്റ് ക്വാട്ടയിൽ 18,735, അൺ എയ്ഡഡിൽ 11,309 വിദ്യാർഥികളും പ്രവേശനം നേടി. മെറിറ്റ് സീറ്റിൽ പ്രവേശന വിവരങ്ങൾ നൽകാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 22,145 പേർ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷ സമർപ്പണം ജൂലായ് എട്ടു മുതൽ 12 വരെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127519/plussone)