---
title: "താല്‍ക്കാലിക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127545/vacancy"
published_at: "2023-07-05T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4ecf3eb1fd_images_(4).png"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:**  കണ്ണൂര്‍ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിലേക്ക് ആയുര്‍വേദ നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

## Article Content

 കണ്ണൂര്‍ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിലേക്ക് ആയുര്‍വേദ നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ആയുര്‍വേദ നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകൃത യോഗ്യതകള്‍ വേണം. പ്രവൃത്തി പരിചയം അഭികാമ്യം. അഭിമുഖം ജൂലൈ 18ന് രാവിലെ 11 മണി - ആയുര്‍വേദ നഴ്സ്, ഉച്ചക്ക് രണ്ട് മണി - നഴ്സിങ് അസിസ്റ്റന്റ്. ആയുര്‍വേദ തെറാപ്പിസ്റ്റിന് ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണം.

പ്രവൃത്തി പരിചയം അഭികാമ്യം. അഭിമുഖം ജൂലൈ 19ന് രാവിലെ 11 മണി. സാനിറ്റേഷന്‍ വര്‍ക്കര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഏഴാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. അഭിമുഖം ജൂലൈ 19ന് ഉച്ചക്ക് രണ്ട് മണി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127545/vacancy)