---
title: "കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു"
english_title: "Kannurjail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127558/kannurjail"
published_at: "2023-07-05T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4f7be94177_IMG-20230705-WA0015.jpg"
keywords: []
---

# കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു

> **Lead Summary:**  **കണ്ണൂർ**: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മുപ്പത് മീറ്ററോളം നീളത്തിലാണ് മതിൽ ഇടിഞ്ഞത്. ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്.

## Article Content

 **കണ്ണൂർ**: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മുപ്പത് മീറ്ററോളം നീളത്തിലാണ് മതിൽ ഇടിഞ്ഞത്. ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്.

വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ച ഈ മതിലിൽ ഇലക്ട്രിക്കൽ ഫെൻസിംഗ് അടക്കമുള്ളവ ചെയ്തിരുന്നു. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127558/kannurjail)