---
title: "കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യ യിലെ വിയറ്റ്നാം അംബാസഡർ "
english_title: "Airservice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127561/airservice"
published_at: "2023-07-05T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4f9679455d_IMG-20230705-WA0018.jpg"
keywords: []
---

# കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യ യിലെ വിയറ്റ്നാം അംബാസഡർ 

> **Lead Summary:** **തിരുവനന്തപുരം**: വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യ യിലെ വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരിട്ടുള്ള വിമാനസർവീസ് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു.

## Article Content

**തിരുവനന്തപുരം**: വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യ യിലെ വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരിട്ടുള്ള വിമാനസർവീസ് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു.

കൊച്ചിയിൽനിന്നു വിയറ്റ്നാംസിറ്റിയായ ഹോചിമിനിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സൗത്ത് വിയറ്റ്നാമിലെ ചില പ്രവശ്യകളുമായി കേര ളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

ബെൻട്ര പ്രവിശ്യാ നേതാക്കൾ കേരളം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം തുടങ്ങി വിവിധ മേഖലകൾക്ക് ഇത് കരുത്തു പകരും. വിവിധ മേഖലകളിൽ വിയറ്റ്നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താത്പര്യമു ള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127561/airservice)