---
title: "ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം 'കുറുപ്പ്' 75 കോടി ക്ലബ്ബില്‍"
english_title: "The movie 'Kurup' starring Dulquar Salman in 75 crore club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12758/the-movie-kurup-starring-dulquar-salman-in-75-crore-club"
published_at: "2021-11-25T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f77cc7ef6c_InShot_20211125_171700185.jpg"
keywords: []
---

# ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം 'കുറുപ്പ്' 75 കോടി ക്ലബ്ബില്‍

> **Lead Summary:** **തിരുവനന്തപുരം : **ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം 'കുറുപ്പ്' 75 കോടി ക്ലബ്ബില്‍. പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

## Article Content

**തിരുവനന്തപുരം : **ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം 'കുറുപ്പ്' 75 കോടി ക്ലബ്ബില്‍. പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

പ്രാര്‍ത്ഥനയോടെ റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ സ്‌നേഹത്തോടെ സ്വീകരിച്ചുവെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ആദ്യ ദിവസത്തെ മാത്രം കളക്ഷന്‍ ആറ് കോടി രൂപക്ക് മുകളിലായിരുന്നു. തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12758/the-movie-kurup-starring-dulquar-salman-in-75-crore-club)