---
title: "തൃശ്ശൂരിൽ ഭൂചലനം എന്ന് സംശയം; ഭൂമിക്കടിയില്‍ നിന്നും  പ്രകമ്പനവും അനുഭവപ്പെട്ടു"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127589/thrichur"
published_at: "2023-07-05T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a505123ae22_IMG-20230705-WA0027.jpg"
keywords: []
---

# തൃശ്ശൂരിൽ ഭൂചലനം എന്ന് സംശയം; ഭൂമിക്കടിയില്‍ നിന്നും  പ്രകമ്പനവും അനുഭവപ്പെട്ടു

> **Lead Summary:** **തൃശ്ശൂർ**: തൃശ്ശൂരിൽ ഭൂചലനം എന്ന് സംശയം. കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സംശയിക്കുന്നത്. രാവിലെ 8.16 നായിരുന്നു സംഭവം. 2 സെക്കന്‍ഡിൽ താഴെ മാത്രമാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഇത് ഭൂമികുലക്കമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

## Article Content

**തൃശ്ശൂർ**: തൃശ്ശൂരിൽ ഭൂചലനം എന്ന് സംശയം. കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സംശയിക്കുന്നത്. രാവിലെ 8.16 നായിരുന്നു സംഭവം. 2 സെക്കന്‍ഡിൽ താഴെ മാത്രമാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഇത് ഭൂമികുലക്കമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127589/thrichur)