---
title: "സ്ത്രീകൾക്ക് ബ്യൂട്ടിപാർലർ വേണ്ട - വിലക്കി താലിബാൻ "
english_title: "Thaliban restricted beautiparlours"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127611/thaliban-restricted-beautiparlours"
published_at: "2023-07-05T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50de9e55fd_images.jpeg"
keywords: []
---

# സ്ത്രീകൾക്ക് ബ്യൂട്ടിപാർലർ വേണ്ട - വിലക്കി താലിബാൻ 

> **Lead Summary:** > **അഫ്ഗാനിസ്ഥാൻ** - സ്ത്രീകൾ ബ്യൂട്ടിപാർലറുകൾ നടത്തുന്നത് നിരോധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. "പുരുഷന്മാർക്ക് ജോലിയില്ല. അന്നന്നത്തെ അന്നത്തിനുവേണ്ടിയാണ് പല സ്ത്രീകളും പാർലറുകളിൽ പണിയെടുക്കാൻ നിർബന്ധിതരാകുന്നത്'' -മേക്കപ്പ് ആർട്ടിസ്റ്റായ റെയ്ഹാൻ മുബാരിസ് പറഞ്ഞു.

## Article Content

> **അഫ്ഗാനിസ്ഥാൻ** - സ്ത്രീകൾ ബ്യൂട്ടിപാർലറുകൾ നടത്തുന്നത് നിരോധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. "പുരുഷന്മാർക്ക് ജോലിയില്ല. അന്നന്നത്തെ അന്നത്തിനുവേണ്ടിയാണ് പല സ്ത്രീകളും പാർലറുകളിൽ പണിയെടുക്കാൻ നിർബന്ധിതരാകുന്നത്'' -മേക്കപ്പ് ആർട്ടിസ്റ്റായ റെയ്ഹാൻ മുബാരിസ് പറഞ്ഞു.

2021-ൽ അധികാരത്തിലെത്തിയശേഷം സ്കൂൾ, സർവകലാശാലാ വിദ്യാഭ്യാസനിഷേധമുൾപ്പെടെ കടുത്ത മനുഷ്യാവകാശലംഘനമാണ് സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ താലിബാൻ നടത്തുന്നത്. സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതും സിനിമ തിയേറ്റർ, പാർക്ക്, മറ്റ് പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ പോകുന്നതും താലിബാൻ നേരത്തെ വിലക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127611/thaliban-restricted-beautiparlours)