---
title: "ജിമ്മി ജോർജിന്റെ മാതാവ് കഴിഞ്ഞദിവസം അന്തരിച്ച പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി"
english_title: "The fmother of Jimmy George, who passed away yesterday, have been completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127612/the-fmother-of-jimmy-george-who-passed-away-yesterday-have-been-completed"
published_at: "2023-07-05T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50e2b7b0a9_IMG20230705101450.jpg"
keywords: []
---

# ജിമ്മി ജോർജിന്റെ മാതാവ് കഴിഞ്ഞദിവസം അന്തരിച്ച പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

> **Lead Summary:** **പേരാവൂർ** : വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തുണ്ടിയിലെ കുടക്കച്ചിറ മേരി ജോർജിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

## Article Content

**പേരാവൂർ** : വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തുണ്ടിയിലെ കുടക്കച്ചിറ മേരി ജോർജിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ നടന്ന സംസ്കാര ചടങ്ങിൽ ഫൊറോന വികാരി ഫാദർ ആർച്ച് പ്രീസ്റ്റ് തോമസ് കൊച്ചു കരോട്ട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫാ.ജോർജ് വലിയമറ്റം ഉൾപ്പെടെയുള്ള വൈദികരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരും  അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

പരേതനായ അഡ്വ. ജോർജ് ജോസഫിന്റെ ഭാര്യയാണ് മേരി ജോർജ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127612/the-fmother-of-jimmy-george-who-passed-away-yesterday-have-been-completed)