---
title: "കേരളത്തിൽനിന്ന് പ്രത്യേക പുണ്യതീർഥ യാത്രാ ട്രെയിൻ ഈ മാസം 20ന്"
english_title: "Kerala pilgrims train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127616/kerala-pilgrims-train"
published_at: "2023-07-05T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a51131b5640_IMG-20230705-WA0062.jpg"
keywords: []
---

# കേരളത്തിൽനിന്ന് പ്രത്യേക പുണ്യതീർഥ യാത്രാ ട്രെയിൻ ഈ മാസം 20ന്

> **Lead Summary:** **പത്തനംതിട്ട**: ഭാരതത്തിലെ പുണ്യസ്ഥലങ്ങളും ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർ സിടിസി) ഭാരത് ഗൗരവ് ട്രെയിൻ ടൂർ 20ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും. ഉജ്ജയിൻ, ഹരിദ്വാർ, ഋഷി കേശ്, കാശി, അയോധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് 31നു തിരികെ വരുന്ന തരത്തിലാണ് യാത്രയുടെ ക്രമീകരണമെന്ന് ഐസിആർടിസി ടൂറിസം ജോയിന്റ് ജനറൽ മാനേജർ പി. സാം ജോസഫ് അറിയിച്ചു.

## Article Content

**പത്തനംതിട്ട**: ഭാരതത്തിലെ പുണ്യസ്ഥലങ്ങളും ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർ സിടിസി) ഭാരത് ഗൗരവ് ട്രെയിൻ ടൂർ 20ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും. ഉജ്ജയിൻ, ഹരിദ്വാർ, ഋഷി കേശ്, കാശി, അയോധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് 31നു തിരികെ വരുന്ന തരത്തിലാണ് യാത്രയുടെ ക്രമീകരണമെന്ന് ഐസിആർടിസി ടൂറിസം ജോയിന്റ് ജനറൽ മാനേജർ പി. സാം ജോസഫ് അറിയിച്ചു.

എട്ട് സ്ലീപ്പർ ക്ലാസും മൂന്ന് ത്രീ ടയർ എസി സൗകര്യവുമുള്ള ആധുനിക എൽഎച്ച്ബി ട്രെയിനാണ് യാത്രയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. സിസിടിവി കാമറയും സുരക്ഷാ ജീവനക്കാരും എല്ലാ കോച്ചിലും ഉണ്ടാകും. 754 സഞ്ചാരികളെ ഒരു യാത്രയിൽ ഉൾക്കൊള്ളും.

കൊച്ചുവേളിയിൽനിന്നുള്ള ട്രെയിനിന് കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിലും കേരളത്തിൽ സ്റ്റോപ്പുണ്ടാകും. യാത്രയിൽ പ്രധാന ക്ഷേത്ര ങ്ങളിലേക്കുള്ള സന്ദർശനം, ഭക്ഷണം, താമസസൗകര്യം എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പാക്കേജ് തയാറാക്കിയിട്ടുള്ളത്. നോൺ എസിയിൽ 26,340 രൂപയും എസി ക്ലാസിൽ 36,340 രൂപയുമാണ് ഒരു യാത്രക്കാരനിൽ നിന്ന് ഈടാക്കുന്നത്. ബുക്കിംഗും ഇതര വിവരങ്ങളും ഐസിആർടിസി വെബ്സൈറ്റ് മുഖേനയാകും. വി ശദവിവരങ്ങൾക്ക് 8287932095 നമ്പരിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127616/kerala-pilgrims-train)