---
title: "കനത്ത മഴ: മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു."
english_title: "Heavy rain night travel restricted in idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127617/heavy-rain-night-travel-restricted-in-idukki"
published_at: "2023-07-05T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a51210898a4_IMG-20230705-WA0065.jpg"
keywords: []
---

# കനത്ത മഴ: മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു.

> **Lead Summary:** തൊടുപുഴ: ഇടുക്കിയിൽ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

## Article Content

തൊടുപുഴ: ഇടുക്കിയിൽ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

കാലവർഷവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോരേ മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലാണ് രാത്രി യാത്ര നിരോധിച്ചത്.

ഉത്തരവ് നടപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127617/heavy-rain-night-travel-restricted-in-idukki)