---
title: "കുതിച്ചുയരുന്ന കോഴിവിലയിൽ ഇനി ആശങ്കപ്പെടേണ്ട; 'കുഞ്ഞുലാർവ' തീറ്റകൊടുത്ത് വീട്ടുമുറ്റത്ത് വളർത്തുന്ന പദ്ധതിയുമായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല"
english_title: "Kerala veterinary and animal science institution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127621/kerala-veterinary-and-animal-science-institution"
published_at: "2023-07-05T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a51382a2617_IMG-20230705-WA0072.jpg"
keywords: []
---

# കുതിച്ചുയരുന്ന കോഴിവിലയിൽ ഇനി ആശങ്കപ്പെടേണ്ട; 'കുഞ്ഞുലാർവ' തീറ്റകൊടുത്ത് വീട്ടുമുറ്റത്ത് വളർത്തുന്ന പദ്ധതിയുമായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല

> **Lead Summary:** സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന അമിത ഭാരം ലഘൂകരിക്കുന്നതിന് ബദൽ പദ്ധതിയുമായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല. നാടൻ കോഴിയിനങ്ങളെയും മുട്ടക്കോഴിക്കുഞ്ഞുങ്ങളിലെ പൂവൻമാരെയും അടുക്കളമുറ്റത്ത് വളർത്തുന്ന പദ്ധതിയാണ് സർവകലാശാല തയാറാക്കിയിരിക്കുന്നത്. കോഴികൾക്ക് തീറ്റയായി ഗാർഹിക മാലിന്യത്തിൽ വളരുന്ന കുഞ്ഞുലാർവകളെ ഉപയോഗപ്പെടുത്തും. സർലകലാശാല സംഘടിപ്പിച്ച ശിൽപശാലയിലാണ് പദ്ധതി ആവിഷ്കരിച്ചത്.

## Article Content

സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന അമിത ഭാരം ലഘൂകരിക്കുന്നതിന് ബദൽ പദ്ധതിയുമായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല. നാടൻ കോഴിയിനങ്ങളെയും മുട്ടക്കോഴിക്കുഞ്ഞുങ്ങളിലെ പൂവൻമാരെയും അടുക്കളമുറ്റത്ത് വളർത്തുന്ന പദ്ധതിയാണ് സർവകലാശാല തയാറാക്കിയിരിക്കുന്നത്. കോഴികൾക്ക് തീറ്റയായി ഗാർഹിക മാലിന്യത്തിൽ വളരുന്ന കുഞ്ഞുലാർവകളെ ഉപയോഗപ്പെടുത്തും. സർലകലാശാല സംഘടിപ്പിച്ച ശിൽപശാലയിലാണ് പദ്ധതി ആവിഷ്കരിച്ചത്.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ കുടുംബശ്രീയുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. 50 കുടുംബശ്രീ അംഗങ്ങൾക്ക് 10 നാടൻ കോഴിക്കുഞ്ഞുങ്ങളെയോ പൂവൻ കോഴിക്കുഞ്ഞുങ്ങളെയോ നൽകും.

വീടുകളിൽ ലാർവ ഉത്പാദനത്തിന് ചെറുയൂണിറ്റുകൾ സജ്ജമാക്കിക്കൊടുക്കും. ശാസ്ത്രീയ കോഴി പരിപാലനത്തിൽ പരിശീലനം നൽകും. ഗ്രാമശ്രീ ഇനം മുട്ടക്കോഴികളുടെ പൂവൻ കുഞ്ഞുങ്ങളെയും തലശേരി ഇനത്തിൽപ്പെട്ട നാടൻ കോഴിക്കുഞ്ഞുങ്ങളെയുമാണ് പദ്ധതിയിൽഉപയോഗിക്കുക.

 സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഗവേഷണത്തിലൂടെതയാറാക്കിയ 'ബ്ലാക്ക് സോൾജിയർ ലാർവ ഉപയോഗിച്ചുള്ള മാലിന്യ നിർമാർജന യൂണിറ്റുകളാണ് കോഴിത്തീറ്റയ്ക്കു പ്രയോജനപ്പെടുത്തുക. കോഴിക്കുഞ്ഞുങ്ങളെ രണ്ട് മുതൽ മൂന്ന് വരെ മാസം നീളുന്ന പരിപാലനത്തിനുശേഷം ഇറച്ചിക്കോഴികളായി വിൽക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127621/kerala-veterinary-and-animal-science-institution)