---
title: " ചാണക കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "Fire force Rescued cow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12764/fire-force-rescued-cow"
published_at: "2021-11-25T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f82f42d739_PicsArt_11-25-06.04.50.jpg"
keywords: []
---

#  ചാണക കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** **പേരാവൂർ** : പേരാവൂർ പഞ്ചായത്ത് മൂന്നാം വാർഡ് നമ്പിയോട് ദിനേഷിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ ചാണകകുഴിയിൽ പശു വീണു.

## Article Content

**പേരാവൂർ** : പേരാവൂർ പഞ്ചായത്ത് മൂന്നാം വാർഡ് നമ്പിയോട് ദിനേഷിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ ചാണകകുഴിയിൽ പശു വീണു.

ദിനേഷ് പേരാവൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ച് നിമിഷങ്ങൾക്കകം സേന സംഭവസ്ഥലത്തെത്തി.സേന സ്ഥലത്തെതുമ്പോൾ പശു തല ഒഴികെ ബാക്കി മുഴുവൻ ഭാഗവും ചാണകത്തിൽ മുങ്ങി കിടക്കുകയായിരുന്നു.

ഉടൻതന്നെ സേനാംഗങ്ങൾ കുഴിയിൽ ഇറങ്ങി ബെൽറ്റ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. സ്റ്റേഷൻഓഫിസർ  ശശി സി യുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  സന്തോഷ് കുമാർ , സജി എബ്രഹാം , അർജ്ജുൻ കെ പി, ജ്യോതിഷ് , ജിതിൻ,ഷാനിഫ്, മഹേഷ്, ജോജോ, രമേഷ്, രാകേഷ്, എബിൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12764/fire-force-rescued-cow)