---
title: "ചാലക്കുടിയിൽ മരങ്ങള്‍ കടപുഴകി വീണു; വ്യാപക നാശനഷ്ടം"
english_title: "Chalakudi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127653/chalakudi"
published_at: "2023-07-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5282c5ced1_Screenshot_20230705-134847_WhatsApp.jpg"
keywords: []
---

# ചാലക്കുടിയിൽ മരങ്ങള്‍ കടപുഴകി വീണു; വ്യാപക നാശനഷ്ടം

> **Lead Summary:**  **തൃശ്ശൂര്‍**: ചാലക്കുടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. രാവിലെ 11 മണിയോടെയാണ് മിന്നൽ ചുഴലി ഉണ്ടായത്. ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. ടെസ്ല ലാബിന് മുൻപിലെ മാവ് വീണ് റോഡിൽ പാർക്ക്‌ ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു.

## Article Content

 **തൃശ്ശൂര്‍**: ചാലക്കുടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. രാവിലെ 11 മണിയോടെയാണ് മിന്നൽ ചുഴലി ഉണ്ടായത്. ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. ടെസ്ല ലാബിന് മുൻപിലെ മാവ് വീണ് റോഡിൽ പാർക്ക്‌ ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127653/chalakudi)