---
title: "ദുരന്തം നേരിടാന്‍ കോര്‍പ്പറേഷന്‍ ദുരന്തനിവാരണ സേന തയ്യാറായി"
english_title: "The Corporation Disaster Response Force is ready to deal with the calamity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127709/the-corporation-disaster-response-force-is-ready-to-deal-with-the-calamity"
published_at: "2023-07-05T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5515745677_Screenshot_2023-07-05-16-41-41-95_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദുരന്തം നേരിടാന്‍ കോര്‍പ്പറേഷന്‍ ദുരന്തനിവാരണ സേന തയ്യാറായി

> **Lead Summary:** **കണ്ണൂര്‍:** കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മഴക്കെടുതികള്‍ മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ മുപ്പതംഗ ദുരന്തനിവാരണസേന കണ്ണൂര്‍ കോര്‍പ്പറേഷനിൽ സജ്ജമായി. കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിനായി ഈ ടീം 24 മണിക്കൂറും സജ്ജമായിരിക്കും.

## Article Content

**കണ്ണൂര്‍:** കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മഴക്കെടുതികള്‍ മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ മുപ്പതംഗ ദുരന്തനിവാരണസേന കണ്ണൂര്‍ കോര്‍പ്പറേഷനിൽ സജ്ജമായി. കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിനായി ഈ ടീം 24 മണിക്കൂറും സജ്ജമായിരിക്കും.

ഇവരെ ഏകോപിപ്പിക്കുന്നതിനായി 3 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കോര്‍പ്പറേഷന്‍ പരിസരത്ത് യോഗം ചേര്‍ന്ന് ഇവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നല്‍കി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍- 8075195462

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127709/the-corporation-disaster-response-force-is-ready-to-deal-with-the-calamity)