---
title: "കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127720/kannur"
published_at: "2023-07-05T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a55c396ddaf_Screenshot_2023-07-05-17-33-28-43_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

> **Lead Summary:**  **കണ്ണൂർ**: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് വീട്ടിൽ ബഷീർ ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരണം. ഓവുചാലിന് മുകളിൽ സ്ലാബ് ഇടാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

## Article Content

 **കണ്ണൂർ**: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് വീട്ടിൽ ബഷീർ ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരണം. ഓവുചാലിന് മുകളിൽ സ്ലാബ് ഇടാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. വിവിധ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശമുണ്ടായി. തലശ്ശേരി താലൂക്കിൽ ഒരു വീട് പൂ ർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. പടുവിലായി ചാമ്പാട് കുശലകുമാരിയുടെ ഉടമസ്ഥതയിലുള്ള കരയങ്കണ്ടി വീടാണ് പൂർണമായും തകർന്നത്. തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിൽ ഓരോ വീടുകൾ ഭാഗികമായി തകർന്നു. മരം കടപുഴകി വീണ് കണ്ണൂർ ഗവ. മെഡി ക്കൽ കോളജ് പബ്ലിക് സ്കൂളിലെ കഞ്ഞിപ്പുര തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127720/kannur)