---
title: "ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു."
english_title: "This year's Onaghosham extends from August 27 to September 2. The government has decided to act with measures. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127741/this-years-onaghosham-extends-from-august-27-to-september-2-the-government-has-decided-to-act-with-measures"
published_at: "2023-07-05T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a573f1477d7_onam.jpg"
keywords: []
---

# ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് പ​രി​പാ​ടി​ക​ള്‍ ആ​സു​ത്ര​ണം ചെ​യ്ത് ഓ​ണാ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഓ​ണാ​ഘോ​ഷം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് പ​രി​പാ​ടി​ക​ള്‍ ആ​സു​ത്ര​ണം ചെ​യ്ത് ഓ​ണാ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഓ​ണാ​ഘോ​ഷം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കേ​ര​ള​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള​വ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന രീ​തി​യി​ല്‍ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്ക​ണം.

വ​കു​പ്പു​ക​ള്‍ ഫ്ലോ​ട്ടു​ക​ൾ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ക്ക​ണം. വി​പു​ല​മാ​യ ഓ​ണം മാ​ര്‍​ക്ക​റ്റു​ക​ള്‍ ഉ​ണ്ടാ​ക​ണം. പ്ര​ത്യേ​ക പ​ച്ച​ക്ക​റി ച​ന്ത​ക​ള്‍ ആ​രം​ഭി​ക്ക​ണം. കു​ടും​ബ​ശ്രീ ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം. വ​ട്ട​വ​ട, കാ​ന്ത​ലൂ​ര്‍, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ള്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് സ​മാ​ഹ​രി​ക്കാ​ന്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127741/this-years-onaghosham-extends-from-august-27-to-september-2-the-government-has-decided-to-act-with-measures)