---
title: "കൂത്തുപറമ്പ് രക്തസാക്ഷി ദിനം; പേരാവൂരിൽ യുവജന റാലിയും പൊതുസമ്മേളനവും നടത്തി "
english_title: "Kuthuparamb rakthasakshidhinam dyfi peravoor block"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12778/kuthuparamb-rakthasakshidhinam-dyfi-peravoor-block"
published_at: "2021-11-25T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f906df39a5_IMG-20211125-WA0070.jpg"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി ദിനം; പേരാവൂരിൽ യുവജന റാലിയും പൊതുസമ്മേളനവും നടത്തി 

> **Lead Summary:** പേരാവൂർ: കുത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂരിൽ യുവജന റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ചെവിടിക്കുന്ന് പരിസരത്തുനിന്ന് തുടങ്ങിയ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം സിപിഎം (എം) ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അമൽ എം.എസ് അധ്യക്ഷത വഹിച്ചു.

## Article Content

പേരാവൂർ: കുത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂരിൽ യുവജന റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ചെവിടിക്കുന്ന് പരിസരത്തുനിന്ന് തുടങ്ങിയ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം സിപിഎം (എം) ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അമൽ എം.എസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ.(എം) ഏരിയ സെക്രട്ടറി അഡ്വ. എം.രാജൻ, ജില്ലാ കമ്മിറ്റി അംഗം വി .ജി പത്മനാഭൻ, കെ.കെ ശ്രീജിത്ത്, കെ.എ. രജീഷ്, എ. ഷിബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12778/kuthuparamb-rakthasakshidhinam-dyfi-peravoor-block)