---
title: "അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പിഎച്ച്.ഡി നിർബന്ധമാക്കിയ തീരുമാനം യു.ജി.സി മാറ്റി."
english_title: "UGC reverses decision to make Ph.D mandatory for appointment of Assistant Professor. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127796/ugc-reverses-decision-to-make-phd-mandatory-for-appointment-of-assistant-professor"
published_at: "2023-07-05T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5a06396a03_tweafd.jpg"
keywords: []
---

# അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പിഎച്ച്.ഡി നിർബന്ധമാക്കിയ തീരുമാനം യു.ജി.സി മാറ്റി.

> **Lead Summary:** **ന്യൂഡൽഹി:** അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പിഎച്ച്.ഡി നിർബന്ധമാക്കിയ തീരുമാനം യു.ജി.സി മാറ്റി. ദേശീയ യോഗ്യത പരീക്ഷയായ ‘നെറ്റ്’, സംസ്ഥാന യോഗ്യത പരീക്ഷകളായ ‘സെറ്റ്’, എസ്.എൽ.ഇ.ടി എന്നിവ ഏറ്റവും കുറഞ്ഞ മാനദണ്ഡമാക്കി യു.ജി.സി പുതിയ ഉത്തരവിറക്കി. പിഎച്ച്.ഡി യോഗ്യത ഐച്ഛികം മാത്രമായിരിക്കും. സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും നിയമനത്തിനുള്ള മിനിമം യോഗ്യത സംബന്ധിച്ച് ജൂൺ 30ന് പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങളുടെ പ്രഖ്യാപനം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവന്നു. സർവകലാശാലകളിലും കോളജുകളിലും അധ്യാപക നിയമനത്തിന് 2018ൽ യു.ജി.സി മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ഉദ്യോഗാർഥികൾക്ക് പിഎച്ച്.ഡി പൂർത്തിയാക്കാൻ മൂന്നു വർഷം സാവകാശം നൽകി 2021-22 മുതലാണ് മാനദണ്ഡം പ്രാബല്യത്തിലാക്കിയത്. ഇത് വീണ്ടും ജൂലൈ 2023ലേക്ക് മാറ്റിയിരുന്നു. ഇതാണ് ഇപ്പോൾ നിർബന്ധമല്ലാതാക്കിയത്.

## Article Content

**ന്യൂഡൽഹി:** അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പിഎച്ച്.ഡി നിർബന്ധമാക്കിയ തീരുമാനം യു.ജി.സി മാറ്റി. ദേശീയ യോഗ്യത പരീക്ഷയായ ‘നെറ്റ്’, സംസ്ഥാന യോഗ്യത പരീക്ഷകളായ ‘സെറ്റ്’, എസ്.എൽ.ഇ.ടി എന്നിവ ഏറ്റവും കുറഞ്ഞ മാനദണ്ഡമാക്കി യു.ജി.സി പുതിയ ഉത്തരവിറക്കി. പിഎച്ച്.ഡി യോഗ്യത ഐച്ഛികം മാത്രമായിരിക്കും. സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും നിയമനത്തിനുള്ള മിനിമം യോഗ്യത സംബന്ധിച്ച് ജൂൺ 30ന് പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങളുടെ പ്രഖ്യാപനം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവന്നു. സർവകലാശാലകളിലും കോളജുകളിലും അധ്യാപക നിയമനത്തിന് 2018ൽ യു.ജി.സി മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ഉദ്യോഗാർഥികൾക്ക് പിഎച്ച്.ഡി പൂർത്തിയാക്കാൻ മൂന്നു വർഷം സാവകാശം നൽകി 2021-22 മുതലാണ് മാനദണ്ഡം പ്രാബല്യത്തിലാക്കിയത്. ഇത് വീണ്ടും ജൂലൈ 2023ലേക്ക് മാറ്റിയിരുന്നു. ഇതാണ് ഇപ്പോൾ നിർബന്ധമല്ലാതാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127796/ugc-reverses-decision-to-make-phd-mandatory-for-appointment-of-assistant-professor)