---
title: " മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനം കേരളം."
english_title: "Kerala is the state which implements the Mahatma Gandhi Employment Guarantee Scheme efficiently as compared to other states. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127801/kerala-is-the-state-which-implements-the-mahatma-gandhi-employment-guarantee-scheme-efficiently-as-compared-to-other-states"
published_at: "2023-07-05T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5a7f79e85a_thozholurAPP.jpg"
keywords: []
---

#  മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനം കേരളം.

> **Lead Summary:** **തിരുവനന്തപുരം:** മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനം കേരളം. 867.44 ലക്ഷം തൊഴിൽദിനങ്ങളാണ് സ്ത്രീകൾക്ക് 2022-23 സാമ്പത്തികവർഷം ലഭിച്ചത്. ഇത് ആകെ സൃഷ്ടിച്ച തൊഴിൽദിനങ്ങളുടെ 89.82 ശതമാനമാണ്‌. ഒരു പഞ്ചായത്തിൽ ഒരേസമയം 20 ജോലി മതിയെന്ന നിയന്ത്രണവുമായി കേന്ദ്രസർക്കാർ പദ്ധതിയെ തളർത്താൻ നോക്കിയെങ്കിലും കേരളം എതിർത്തപ്പോൾ, സംസ്ഥാനത്തിനു മാത്രമായി ഈ നിയന്ത്രണം ഒഴിവായി.

## Article Content

**തിരുവനന്തപുരം:** മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനം കേരളം. 867.44 ലക്ഷം തൊഴിൽദിനങ്ങളാണ് സ്ത്രീകൾക്ക് 2022-23 സാമ്പത്തികവർഷം ലഭിച്ചത്. ഇത് ആകെ സൃഷ്ടിച്ച തൊഴിൽദിനങ്ങളുടെ 89.82 ശതമാനമാണ്‌. ഒരു പഞ്ചായത്തിൽ ഒരേസമയം 20 ജോലി മതിയെന്ന നിയന്ത്രണവുമായി കേന്ദ്രസർക്കാർ പദ്ധതിയെ തളർത്താൻ നോക്കിയെങ്കിലും കേരളം എതിർത്തപ്പോൾ, സംസ്ഥാനത്തിനു മാത്രമായി ഈ നിയന്ത്രണം ഒഴിവായി.

2022-23 സാമ്പത്തികവർഷം കേന്ദ്രം അംഗീകരിച്ചത് 950 ലക്ഷം തൊഴിൽദിനങ്ങളാണ്. എന്നാൽ കേരളം 965.76 ലക്ഷം തൊഴിൽദിനം സൃഷ്ടിച്ചു. സർക്കാർ അംഗീകരിച്ച ലേബർ ബജറ്റിന്റ 100.76 ശതമാനം ലക്ഷ്യം നേടാനായി. തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്കും തൊഴിൽ അനുവദിച്ചു. 15,51,272 കുടുംബങ്ങൾ തൊഴിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127801/kerala-is-the-state-which-implements-the-mahatma-gandhi-employment-guarantee-scheme-efficiently-as-compared-to-other-states)