---
title: " വടകരയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല:  തെരച്ചിൽ ഇന്നും തുടരും"
english_title: "Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127809/vadakara"
published_at: "2023-07-06T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6027675c2e_Screenshot_20230706-052241_WhatsApp.jpg"
keywords: []
---

#  വടകരയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല:  തെരച്ചിൽ ഇന്നും തുടരും

> **Lead Summary:**  **കോഴിക്കോട്**: വടകരയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല . ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് വൈകുന്നേരം ആണ് യുവാവ് കനാലിലേക്ക് വീണത്.

## Article Content

 **കോഴിക്കോട്**: വടകരയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല . ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് വൈകുന്നേരം ആണ് യുവാവ് കനാലിലേക്ക് വീണത്.

പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

രാത്രിയോടെയുള്ള തെരച്ചിൽ അവസാനിപ്പിച്ചു.  രാവിലെ 7 :00 മണിമുതൽ വീണ്ടും തെരച്ചിൽ തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127809/vadakara)