---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applaynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127836/applaynow"
published_at: "2023-07-06T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a62fe6daea3_images.jpeg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍, പെയിന്റര്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍, പെയിന്റര്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.scdditiadmission.gov.in വഴിയും ഐ ടി ഐയില്‍ തയ്യാറാക്കിയിട്ടുള്ള ഹെല്‍പ്പ്‌ഡെസ്‌ക് വഴിയും സമര്‍പ്പിക്കാം. പ്രവേശനം ലഭിക്കുന്ന എല്ലാ ട്രെയിനികള്‍ക്കും യൂണിഫേം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ് കൂടാതെ പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ്, ലപ്‌സം ഗ്രാന്റ്, ടൂള്‍ കിറ്റ് എന്നിവയും ലഭിക്കും.

80 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഫോണ്‍: 0497 2877300. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127836/applaynow)