---
title: "പ്ലസ്ടു സർട്ടിഫിക്കറ്റുകൾ സ്കൂൾ പ്രിൻസിപ്പൽ ശേഖരിക്കണം: വിതരണം വൈകുന്നു"
english_title: "Plustwo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127843/plustwo"
published_at: "2023-07-06T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a639ef64d93_images_(7).png"
keywords: []
---

# പ്ലസ്ടു സർട്ടിഫിക്കറ്റുകൾ സ്കൂൾ പ്രിൻസിപ്പൽ ശേഖരിക്കണം: വിതരണം വൈകുന്നു

> **Lead Summary:**  **തിരുവനന്തപുരം**: ഹയർ സെക്കൻഡറി പരീക്ഷാ സർട്ടിഫിക്കറ്റുകളും മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളും വിതരണത്തിനായി സ്കൂളുകളിലേക്കു നേരിട്ടയയ്ക്കുന്ന പതിവ് തെറ്റിച്ച് പരീക്ഷാ വിഭാഗം.

## Article Content

 **തിരുവനന്തപുരം**: ഹയർ സെക്കൻഡറി പരീക്ഷാ സർട്ടിഫിക്കറ്റുകളും മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളും വിതരണത്തിനായി സ്കൂളുകളിലേക്കു നേരിട്ടയയ്ക്കുന്ന പതിവ് തെറ്റിച്ച് പരീക്ഷാ വിഭാഗം.

ഇത്തവണ ഓരോ ജില്ലയിലും ഒരു കേന്ദ്രത്തിലേക്ക് സർട്ടിഫിക്കറ്റുകൾ എത്തിച്ച ശേഷം സ്കൂൾ പ്രിൻസിപ്പലോ അവർ ചുമതലപ്പെടുത്തുന്ന അധ്യാപകനോ അവിടെയെത്തി ശേഖരിച്ചു വിതരണം ചെയ്യണമെന്നാണു നിർദേശം. സ്കൂളുകളെയാണു കേന്ദ്രങ്ങളായി തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ മുതൽ ഈ കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് എത്തിക്കുമെന്നും അവിടെ നിന്നുള്ള വിതരണ തീയതി ചോദിച്ചറിഞ്ഞ ശേഷം പ്രിൻസിപ്പൽമാർ എത്തണമെന്നും പരീക്ഷാ വിഭാഗം സെക്രട്ടറി ഡോ. എസ് എസ് വിവേകാനന്ദൻ അയച്ച സർക്കുലറിൽ പറയുന്നു.

എല്ലാ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റ് ഉണ്ടെന്നും കേടുപാടുകൾ ഇല്ലെന്നും ഈ കേന്ദ്രത്തിൽ വച്ചു തന്നെ സ്കൂൾ അധികാരികൾ ഉറപ്പാക്കി വേണം കൊണ്ടുപോകാനെന്നും സർക്കുലറിലുണ്ട്. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ നിന്നെത്തുന്നവർക്ക് ഇതു വലിയ ബുദ്ധിമുട്ടാകും.

ഇതോടെ സർട്ടിഫിക്കറ്റ് വി തരണം ഇനിയും വൈകുന്ന സാഹചര്യമാണ്. നടപടികൾ പിൻവലിച്ച് സർ ട്ടിഫിക്കറ്റുകൾ വിതരണത്തിനായി മുൻപത്തെ പോലെ സ്കൂളുകളിൽ എത്തിക്കണമെന്നും എച്ച്എസ്എസ്ടിഎ ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127843/plustwo)