---
title: "കൂട്ടുകച്ചവട റജിസ്ട്രേഷൻ ഫീസ് ഇരട്ടിയാക്കാൻ നിയമ ഭേദഗതി "
english_title: "Thiruvanthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127850/thiruvanthapuram"
published_at: "2023-07-06T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a63c98e8d61_download_(3).png"
keywords: []
---

# കൂട്ടുകച്ചവട റജിസ്ട്രേഷൻ ഫീസ് ഇരട്ടിയാക്കാൻ നിയമ ഭേദഗതി 

> **Lead Summary:** **തിരുവനന്തപുരം**: കൂട്ടുകച്ചവടം റജിസ്റ്റർ ചെയ്യുന്നതിനുള്ള വിവിധ ഫീസുകൾ ഇരട്ടിയാക്കുന്നതിനായി 1932ലെ ഇന്ത്യൻ പാർട്ണർഷിപ് (കേരള ഭേദഗതി) നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം**: കൂട്ടുകച്ചവടം റജിസ്റ്റർ ചെയ്യുന്നതിനുള്ള വിവിധ ഫീസുകൾ ഇരട്ടിയാക്കുന്നതിനായി 1932ലെ ഇന്ത്യൻ പാർട്ണർഷിപ് (കേരള ഭേദഗതി) നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി ഇന്ത്യൻ പാർട്ണർഷിപ് നിയമം (കേരള ഭേദഗതി)-2023 എന്ന കരടു ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 2013, 2015 വർഷങ്ങളിലാണ് ഇന്ത്യൻ പാർട്ണർഷിപ് നിയമവും 1955ലെ തിരുവിതാം കൂർ-കൊച്ചി ശാസ്ത്രസാഹിത്യ, ധാർമിക സംഘങ്ങൾ നിയമവും അനുസരിച്ചുള്ള വിവിധ ഫീസ് നിരക്കുകൾ ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത്.

ഇതു പരിഷ്കരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. രണ്ടോ അതിലധികം പേർ ചേർന്നുള്ള കൂട്ടുകച്ചവടത്തിനുള്ള റജിസ്ട്രേഷൻ തിരുവനന്തപുരത്തെ റജിസ്ട്രേഷൻ ഐജി ഓഫിസിലാണ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127850/thiruvanthapuram)