---
title: "തൃശൂർ ഷൊർണൂർ സംസ്ഥാനപാതയിൽ മരം റോഡിലേക്ക് കടപുഴകിവീണ് ഗതാഗത തടസം നേരിട്ടു"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127871/thrichur"
published_at: "2023-07-06T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a64ce6406c1_Picsart_23-07-06_10-40-37-895.jpg"
keywords: []
---

# തൃശൂർ ഷൊർണൂർ സംസ്ഥാനപാതയിൽ മരം റോഡിലേക്ക് കടപുഴകിവീണ് ഗതാഗത തടസം നേരിട്ടു

> **Lead Summary:** **തൃശൂർ** : തൃശ്ശൂർ കരുതക്കാട് ജുമാ മസ്ജിദിന് സമീപം വഴിവക്കിൽ നിന്നിരുന്ന മരമാണ് ശക്തമായ മഴയെ തുടർന്ന് ഇന്ന് പുലർച്ചെ നാലരയോടെ സംസ്ഥാന പാതയിലേക്ക് കടപുഴകി വീണത്.

## Article Content

**തൃശൂർ** : തൃശ്ശൂർ കരുതക്കാട് ജുമാ മസ്ജിദിന് സമീപം വഴിവക്കിൽ നിന്നിരുന്ന മരമാണ് ശക്തമായ മഴയെ തുടർന്ന് ഇന്ന് പുലർച്ചെ നാലരയോടെ സംസ്ഥാന പാതയിലേക്ക് കടപുഴകി വീണത്.

മരം വീണതിനെ തുടർന്ന സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.മറ്റ് നാശനഷ്ടങ്ങളില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127871/thrichur)