---
title: "കനത്ത മഴയിൽ കുന്നിടിയലിനെ തുടർന്ന് കുപ്പം മരത്തക്കാട്ടെ വീടുകൾ തകർച്ചാ ഭീഷണിയിൽ"
english_title: "Houses in Kuppam Marathakkate are under threat of collapse due to landslides due to heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127880/houses-in-kuppam-marathakkate-are-under-threat-of-collapse-due-to-landslides-due-to-heavy-rain"
published_at: "2023-07-06T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a64fa739669_Screenshot_2023-07-06-10-48-46-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കനത്ത മഴയിൽ കുന്നിടിയലിനെ തുടർന്ന് കുപ്പം മരത്തക്കാട്ടെ വീടുകൾ തകർച്ചാ ഭീഷണിയിൽ

> **Lead Summary:** **കുപ്പം**: കനത്ത മഴയിൽ കുന്നിടിയലിനെ തുടർന്ന് കുപ്പം മരത്തക്കാട്ടെ വീടുകൾ തകർച്ചാ ഭീഷണിയിൽ. ഒരു വീടിൻ്റെ തറ ഭാഗത്തെ മണ്ണിടിഞ്ഞ് മറ്റൊരു വീടിൻ്റെ ചുവരിലേക്ക് പതിച്ചിരിക്കുകയാണ്. കണ്ണൂർ തളിപ്പറമ്പ് കുപ്പത്തെ പി.എം സൈനുദ്ദീൻ, പി.എം സൗദ, പി.എം ബൽക്കീസ് എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലായത്.

## Article Content

**കുപ്പം**: കനത്ത മഴയിൽ കുന്നിടിയലിനെ തുടർന്ന് കുപ്പം മരത്തക്കാട്ടെ വീടുകൾ തകർച്ചാ ഭീഷണിയിൽ. ഒരു വീടിൻ്റെ തറ ഭാഗത്തെ മണ്ണിടിഞ്ഞ് മറ്റൊരു വീടിൻ്റെ ചുവരിലേക്ക് പതിച്ചിരിക്കുകയാണ്. കണ്ണൂർ തളിപ്പറമ്പ് കുപ്പത്തെ പി.എം സൈനുദ്ദീൻ, പി.എം സൗദ, പി.എം ബൽക്കീസ് എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലായത്.

പുലർച്ചെയോടെയാണ് മണ്ണിടിഞ്ഞത്. പി.എം സൗദയുടെ വീടിൻ്റെ തറയുടെ ഒരു ഭാഗം ഇടിഞ്ഞ് പി.എം സൈനുദ്ദീൻ്റെ വീടിൻ്റെ അടുക്കളയുടെ ചുവരിലേക്ക് പതിക്കുകയായിരുന്നു.സമീപത്തെ പി.എം ബൽക്കീസിൻ്റെ വീടിനും അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. വിവരമറിഞ്ഞ് തഹസീൽദാർ സജീവൻ, വില്ലേജ് ഓഫിസർ അബ്ദുൽ റഹ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് നിസാർ വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും വീടുകളിൽ നിന്ന് മാറി നിൽക്കാൻ നിർദേശം നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127880/houses-in-kuppam-marathakkate-are-under-threat-of-collapse-due-to-landslides-due-to-heavy-rain)