---
title: "സ്കൂൾ/കോഴ്സ് മാറ്റത്തിന് അപേക്ഷ സമർപ്പിക്കാം. "
english_title: "Applaynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127884/applaynow"
published_at: "2023-07-06T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6510e6d4e2_images.jpeg"
keywords: []
---

# സ്കൂൾ/കോഴ്സ് മാറ്റത്തിന് അപേക്ഷ സമർപ്പിക്കാം. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (വൊ​ക്കേ​ഷ​ന​ൽ) ഒ​ന്നാം വ​ർ​ഷ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്റെ മുഖ്യ​ഘ​ട്ട​ത്തി​ൽ സ്ഥി​ര​ പ്രവേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ/ കോഴ്സ് മാ​റ്റ​ത്തി​നു​ള്ള ട്രാൻ​സ്ഫ​ർ അ​പേ​ക്ഷ വ്യാഴാ​ഴ്ച​ മു​ത​ൽ വെള്ളിയാ​ഴ്ച വൈ​കീ​ട്ട്​ നാലു​വ​രെ സ​മ​ർ​പ്പി​ക്കാം.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (വൊ​ക്കേ​ഷ​ന​ൽ) ഒ​ന്നാം വ​ർ​ഷ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്റെ മുഖ്യ​ഘ​ട്ട​ത്തി​ൽ സ്ഥി​ര​ പ്രവേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ/ കോഴ്സ് മാ​റ്റ​ത്തി​നു​ള്ള ട്രാൻ​സ്ഫ​ർ അ​പേ​ക്ഷ വ്യാഴാ​ഴ്ച​ മു​ത​ൽ വെള്ളിയാ​ഴ്ച വൈ​കീ​ട്ട്​ നാലു​വ​രെ സ​മ​ർ​പ്പി​ക്കാം.

ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ സമർ​പ്പി​ക്കു​മ്പോ​ൾ ഒ​രു സ്കൂ​ളി​ൽ​നി​ന്ന്​ മ​റ്റൊ​രു സ്കൂ​ളി​ലെ ഏ​തെ​ങ്കി​ലും കോ​ഴ്സി​ലേ​ക്കോ അ​തേ സ്കൂ​ളി​ലെ​ത​ന്നെ മ​റ്റൊ​രു കോ​ഴ്സ് മാ​റ്റ​ത്തി​നോ അ​പേ​ക്ഷി​ക്കാം.​

www.admission.dge.kerala.gov.in ൽ ​മു​ഖ്യ അ​ലോ​ട്ട്മെ​ന്റി​നാ​യി അ​പേ​ക്ഷി​ച്ച​പ്പോ​ൾ ഉപ​യോ​ഗി​ച്ച യൂ​സ​ർ ഐഡിയും ഫോ​ൺ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ ചെ​യ്ത് ആ​വ​ശ്യ​മാ​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ത്ത് അ​പേ​ക്ഷ കൺഫേം ചെ​യ്യ​ണം. അപ്പോ​ൾ ല​ഭി​ക്കു​ന്ന പിഡിഎ​ഫ്​ രൂ​പ​ത്തി​ലു​ള്ള അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് അ​പേ​ക്ഷ​ക​നും ര​ക്ഷാ​ക​ർ​ത്താ​വും ഒ​പ്പു​വെ​ച്ച് നിലവിൽ പ്ര​വേ​ശ​നം നേ​ടി​യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം.

ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച്, ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെ​ന്റ് കി​ട്ടി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും വി​ദ്യാ​ർ​ഥി ട്രാ​ൻ​സ്ഫ​ർ ല​ഭി​ച്ച സ്കൂ​ളി​ൽ/ കോ​ഴ്സി​ൽ പ്രവേശനം നേ​ടണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127884/applaynow)