---
title: "ശക്തമായ മഴ:  വീടിന്  മുകളിൽ  മതിൽ ഇടിഞ്ഞ്  വീണു "
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127942/vayanad"
published_at: "2023-07-06T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6742466b31_Screenshot_20230706-132653_FMWhatsApp.jpg"
keywords: []
---

# ശക്തമായ മഴ:  വീടിന്  മുകളിൽ  മതിൽ ഇടിഞ്ഞ്  വീണു 

> **Lead Summary:** **വൈത്തിരി** : വൈത്തിരി കോളിച്ചാലിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് അപകടം. മേലേപൊടിയൻ നജ്മുദ്ധീന്റെ വീടിന് മുകളിലേക്കാണ് കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീണത്.

## Article Content

**വൈത്തിരി** : വൈത്തിരി കോളിച്ചാലിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് അപകടം. മേലേപൊടിയൻ നജ്മുദ്ധീന്റെ വീടിന് മുകളിലേക്കാണ് കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീണത്.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടും, ചുമരും ഭാഗികമായി തകർന്നു. സ്വകാര്യ വ്യക്തി റോഡ് നിർമ്മിക്കാനായി കെട്ടിയ കരിങ്കൽ ഭിത്തിയാണ് ഇടിഞ്ഞ് വീണത്.

നിർമ്മാണ ഘട്ടത്തിൽ തന്നെ അപകടാവസ്ഥയെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടിട്ടും അത് അവഗണിച്ചാണ് നിർമ്മാണം നടത്തിയതെന്നാക്ഷേപമാണ് ഉയരുന്നത്.

വലിയ രീതിയിൽ മണ്ണ് വീട്ടിലേക്ക് പതിച്ചതിനാൽ ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല. വീണ്ടും റോഡ് ഇടിയുമോ എന്നുള്ള ഭയത്തിലാണ്  പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127942/vayanad)