---
title: "കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു"
english_title: "A 10th class student drowned after going to the pool to take a bath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127950/a-10th-class-student-drowned-after-going-to-the-pool-to-take-a-bath"
published_at: "2023-07-06T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a679f21b037_Screenshot_2023-07-06-13-42-29-36_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയില്‍ സ്വദേശി ആരോമല്‍ എന്ന അക്ഷയ് ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കുളത്തിലാണ് ആരോമല്‍ മുങ്ങിമരിച്ചത്.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയില്‍ സ്വദേശി ആരോമല്‍ എന്ന അക്ഷയ് ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കുളത്തിലാണ് ആരോമല്‍ മുങ്ങിമരിച്ചത്.

രാവിലെ വീട്ടില്‍ നിന്നും കുളിക്കാന്‍ പോയതാണ് ആരോമല്‍. തിരിച്ചെത്താന്‍ വൈകിയത് കൊണ്ട് അമ്മ കുളത്തിനടുത്തേക്ക് തിരക്കി ചെന്നു. എന്നാല്‍ കുളത്തില്‍ മകന്‍ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്. ഉടന്‍ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127950/a-10th-class-student-drowned-after-going-to-the-pool-to-take-a-bath)