---
title: "തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവം:  സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127974/thaliparamba"
published_at: "2023-07-06T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a689851923f_IMG-20230706-WA0096.jpg"
keywords: []
---

# തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവം:  സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

> **Lead Summary:**  **തളിപ്പറമ്പ്**: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

## Article Content

 **തളിപ്പറമ്പ്**: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സീനിയര്‍ ബിരുദ വിദ്യാര്‍ഥികളായ ചെറുകുന്നു സ്വദേശി പി.പി. അന്‍ഷാദ്, നെല്ലിപ്പറമ്പ സ്വദേശി കെ.പി. ഹിഷാം മുനീര്‍, ചെങ്ങളായി സ്വദേശി പി. വാരിസ്, കുറ്റിക്കോല്‍ സ്വദേശി എം. അഞ്ചല്‍ സലാം എന്നിവര്‍ക്കെതിരെയാണ് കേസ്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ കണ്ണപുരം സ്വദേശി മുഹമ്മദ് അഫ്‌നാനാണ് റാഗിംഗിന് ഇരയായത്. ജൂണ്‍ 14 നാണ് സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ഥികളായ നാലുപേരും ചേര്‍ന്ന് അഫ്‌നാനെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ച് റാഗിംഗിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127974/thaliparamba)