---
title: "കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ ശാർങ്ങധരൻ കൂത്തുപറമ്പിനെ ആദരിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127980/koothuparamba"
published_at: "2023-07-06T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a68d2b62931_IMG-20230706-WA0098.jpg"
keywords: []
---

# കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ ശാർങ്ങധരൻ കൂത്തുപറമ്പിനെ ആദരിച്ചു

> **Lead Summary:**  **കൂത്തുപറമ്പ്**: കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ ശാർങ്ങധരൻ കൂത്തുപറമ്പിനെ ആദരിച്ചു. വി സാംബശിവൻ ദിനത്തോടനുബന്ധിച്ചാണ് ആദരവൊരുക്കിയത്.

## Article Content

 **കൂത്തുപറമ്പ്**: കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ ശാർങ്ങധരൻ കൂത്തുപറമ്പിനെ ആദരിച്ചു. വി സാംബശിവൻ ദിനത്തോടനുബന്ധിച്ചാണ് ആദരവൊരുക്കിയത്.

കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ പരിപാടി ഉദ്ഘാടനംചെയ്തു. പ്രശാന്ത് ചെണ്ടയാട് സാംബശിവൻ അനുസ്മരണം നടത്തി.

രാഘവൻ കാളി ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ പി കുമാരൻ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് പന്തക്ക, ചിത്രൻ പാനുണ്ട, വിനോദ് നരോത്ത്, പവിത്രൻ കൂത്തുപറമ്പ്, സുധി പാനൂർ, പ്രനോദ് കുന്നോൻ, ഷൈജു കെ മാലൂർ, അനന്ത ഹരി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ശാർങ്ങധരൻ കൂത്തുപറമ്പ് കഥാപ്രസംഗവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127980/koothuparamba)