---
title: "കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി"
english_title: "Relief camps started in Kannur and Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128013/relief-camps-started-in-kannur-and-kozhikode"
published_at: "2023-07-06T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6a921a9242_relief-camp.jpg"
keywords: []
---

# കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി

> **Lead Summary:** കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുന്നു. കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കാപ്പിമലയിൽ വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ആളപായം ഇല്ല. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീതിയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

## Article Content

കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുന്നു. കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കാപ്പിമലയിൽ വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ആളപായം ഇല്ല. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീതിയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. കോഴിക്കോട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് താലൂക്കിൽ പന്നിയങ്കര വില്ലേജിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി എട്ട് പേരെ കപ്പക്കൽ ഗവ യു പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128013/relief-camps-started-in-kannur-and-kozhikode)