---
title: "കെ.എസ്.യു ഓഫീസ് ഉദ്ഘാടനവും ഉന്നത വിജയികൾക്ക് അനുമോദനവും."
english_title: "Inauguration of KSU office and felicitation to top winners. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128044/inauguration-of-ksu-office-and-felicitation-to-top-winners"
published_at: "2023-07-06T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6d17fe095c_dfdsgdgdgf.jpg"
keywords: []
---

# കെ.എസ്.യു ഓഫീസ് ഉദ്ഘാടനവും ഉന്നത വിജയികൾക്ക് അനുമോദനവും.

> **Lead Summary:** **ആറളം :** പുതുതായി സജ്ജീകരിച്ച കെ.എസ്.യു ആറളം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും, കെ.എസ്.യു മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. കെ.എസ്.യു സംസ്ഥാന നിർവാഹകസമിതി അംഗം ആകാശ് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് ബെന്നി അധ്യക്ഷത വഹിച്ചു.

## Article Content

**ആറളം :** പുതുതായി സജ്ജീകരിച്ച കെ.എസ്.യു ആറളം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും, കെ.എസ്.യു മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. കെ.എസ്.യു സംസ്ഥാന നിർവാഹകസമിതി അംഗം ആകാശ് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് ബെന്നി അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോഷി പാലമറ്റം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബ് ആറളം, ഇൻകാസ് ഖത്തർ കണ്ണൂർ ജില്ല ട്രഷറർ സുബൈർ ആറളം, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഷിജി നടുപ്പറമ്പിൽ, രജിത മാവില, ഷിഹാബ് ഷാ ബി, നാസർ ചാത്തോത്ത്, ശിഹാബ് ആറളം, മുഹമ്മദ് നജാദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128044/inauguration-of-ksu-office-and-felicitation-to-top-winners)