---
title: "വിദ്യാർഥി ഷോക്കേറ്റ് മരിച്ചു."
english_title: "The student died of shock. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128076/the-student-died-of-shock"
published_at: "2023-07-06T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6e46495cbb_sdfghjkojlkj.jpg"
keywords: []
---

# വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.

> **Lead Summary:** **കോഴിക്കോട്**: വടകര മണിയൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

## Article Content

**കോഴിക്കോട്**: വടകര മണിയൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128076/the-student-died-of-shock)