---
title: "വാഴനട്ട് പ്രതിഷേധിച്ചു."
english_title: "Banana protested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128078/banana-protested"
published_at: "2023-07-06T21:31:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6e582ed152_gdhfgjfg.jpg"
keywords: []
---

# വാഴനട്ട് പ്രതിഷേധിച്ചു.

> **Lead Summary:** **ബത്തേരി: **ബത്തേരി സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി ബദല്‍ സംവിധാനം എന്ന പേരില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മേല്‍ക്കൂര നിര്‍മിച്ചതിനെതിരെഎസ് എഫ് ഐ സെന്‍മേരിസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വാഴനട്ട് പ്രതിഷേധിച്ചു.

## Article Content

**ബത്തേരി: **ബത്തേരി സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി ബദല്‍ സംവിധാനം എന്ന പേരില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മേല്‍ക്കൂര നിര്‍മിച്ചതിനെതിരെഎസ് എഫ് ഐ സെന്‍മേരിസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വാഴനട്ട് പ്രതിഷേധിച്ചു.

ഒരുമാസം മുന്‍പ് പൊളിച്ച് മാറ്റിയ ബസ് സ്റ്റോപ്പിന് പകരമായി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി നില്‍ക്കാന്‍ മറ്റൊരു സംവിധാനം ഇല്ല. സുരക്ഷിതമായ ബദല്‍ സംവിധാനം വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടെങ്കിലും  കോളേജ് മാനേജ്‌മെന്റിന് വേണ്ട രീതിയില്‍ ഇടപെടുന്നില്ല.

അതിനാല്‍ വിദ്യാര്‍ത്ഥികള്‍ കനത്ത പ്രതിസന്ധിയിലാണ്. ഇനിയും പരിഹാരമാര്‍ഗ്ഗമില്ലാത്ത പക്ഷം എസ് എഫ് ഐ സമര മാര്‍ഗങ്ങളുമായി മുന്നോട്ട് പോവും എന്ന് എസ് എഫ് ഐ സെന്റ് മേരീസ് കോളേജ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128078/banana-protested)