---
title: "പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. "
english_title: "Thrissur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128119/thrissur"
published_at: "2023-07-07T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a76980560fd_IMG-20230707-WA0001.jpg"
keywords: []
---

# പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 

> **Lead Summary:** **തൃശൂർ**: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. വ്യഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൃശൂരിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

## Article Content

**തൃശൂർ**: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. വ്യഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൃശൂരിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്.

കഴിഞ്ഞ ആഴ്ചയാണ് ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചത്. കാലപ്പകര്‍ച്ചകള്‍, യാത്ര; കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ - ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങള്‍ ദേവകി നിലയങ്ങോട് രചിച്ചിട്ടുണ്ട്.

ഭര്‍ത്താവ് ചാത്തന്നൂര്‍ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിപ്പാട്. മക്കള്‍: സതീശന്‍, ചന്ദ്രിക, കൃഷ്ണന്‍, ഗംഗാധരന്‍, ഹരിദാസ്, ഗീത. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128119/thrissur)