---
title: "ഓണ്‍ലൈനില്‍ പണം നഷ്ടമായാൽ? വിളിക്കൂ 1930ലേക്ക്: കേരള പൊലീസിന്റെ മുന്നറിയിപ്പ്"
english_title: "Keralapolice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128120/keralapolice"
published_at: "2023-07-07T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a76ab0cfdd9_IMG-20230707-WA0002.jpg"
keywords: []
---

# ഓണ്‍ലൈനില്‍ പണം നഷ്ടമായാൽ? വിളിക്കൂ 1930ലേക്ക്: കേരള പൊലീസിന്റെ മുന്നറിയിപ്പ്

> **Lead Summary:**  ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പിന് ഇരയായാൽ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.

## Article Content

 ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പിന് ഇരയായാൽ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.

സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. പൊതു ജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ് ലൈൻ നമ്പര്‍ ഉപയോഗിക്കാം.

സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ട് ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ ഹെല്‍പ്പ് ലൈൻ നമ്പര്‍ ആയ 1930 ല്‍ വിളിക്കാം. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലൂടെയും cybercrime.gov.in റിപ്പോര്‍ട്ട് ചെയ്യാം എന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128120/keralapolice)