---
title: "തമിഴ്നാട്ടിൽ ഡിഐജി യെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Thamilnadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128141/thamilnadu"
published_at: "2023-07-07T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a786ea3a896_Screenshot_20230707-085948_Facebook.jpg"
keywords: []
---

# തമിഴ്നാട്ടിൽ ഡിഐജി യെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **ചെന്നൈ**: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.

## Article Content

**ചെന്നൈ**: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.

സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128141/thamilnadu)