---
title: "കോയമ്പത്തൂർ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി"
english_title: "Dig suicide in Coimbatore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128190/dig-suicide-in-coimbatore"
published_at: "2023-07-07T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7a7f290aeb_c-vijayakumar-ips-101561816.jpg"
keywords: []
---

# കോയമ്പത്തൂർ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

> **Lead Summary:** ചെന്നൈ: കോയമ്പത്തൂർ ഡിഐജി സി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ക്യാമ്പ് ഓഫീസിലായിരുന്നു ആത്മഹത്യ. രാവിലെ പ്രഭാതനടത്തത്തിന് ശേഷം തിരികെയെത്തിയ വിജയകുമാർ ഗണ്‍മാന്‍റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

ചെന്നൈ: കോയമ്പത്തൂർ ഡിഐജി സി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ക്യാമ്പ് ഓഫീസിലായിരുന്നു ആത്മഹത്യ. രാവിലെ പ്രഭാതനടത്തത്തിന് ശേഷം തിരികെയെത്തിയ വിജയകുമാർ ഗണ്‍മാന്‍റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമല്ല. വിജയകുമാർ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 6.45 ഓടെയാണ് നടത്തത്തിന് ശേഷം വിജയകുമാർ ക്യാമ്പ് ഓഫീസിലെത്തിയത്. ഇതിന് പിന്നാലെ 6.50 ഓടെ ഇദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. കഴിഞ്ഞ ജനുവരി ആറിനാണ് കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്. വിജയകുമാറിന്‍റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128190/dig-suicide-in-coimbatore)