---
title: "കാറ്റിലും മഴയിലും വീട് തകർന്നു"
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128193/heavyrain"
published_at: "2023-07-07T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7a89da438e_Picsart_23-07-07_11-23-57-776.jpg"
keywords: []
---

# കാറ്റിലും മഴയിലും വീട് തകർന്നു

> **Lead Summary:** **പെരിങ്ങോം**: വയക്കര ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ പെരിന്തട്ടയിലെ അഞ്ചില്ലത്ത് ജബ്ബാറിന്റെ വീട് ശക്തമായ മഴയിലും കാറ്റിലും തകർന്നു. ഭാര്യ സൈനബിക്ക് പരിക്കേറ്റു.

## Article Content

**പെരിങ്ങോം**: വയക്കര ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ പെരിന്തട്ടയിലെ അഞ്ചില്ലത്ത് ജബ്ബാറിന്റെ വീട് ശക്തമായ മഴയിലും കാറ്റിലും തകർന്നു. ഭാര്യ സൈനബിക്ക് പരിക്കേറ്റു.

പെരിങ്ങോത്ത് നിന്നും സ്‌റ്റേഷൻ ഓഫീസർ പി വി അശോകന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റ സ്ത്രീയെ പെരിങ്ങോം താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.

സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ സുനിൽകുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ പി വി ബിനോയ്, കെ എം രാജേഷ്, പി കെ സുനിൽ, കെ സജീവ്, എ രാമകൃഷ്ണൻ, ഹോംഗാർഡ്മാരായ പി എം ജോസഫ്, എ ഗോപി, വി എൻ രവീന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128193/heavyrain)