---
title: "കനത്ത മഴ:  തളിപ്പറമ്പ് താലൂക്കിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിൽ "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128201/thaliparamba"
published_at: "2023-07-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7ab8bc0582_Picsart_23-07-07_11-36-26-067.jpg"
keywords: []
---

# കനത്ത മഴ:  തളിപ്പറമ്പ് താലൂക്കിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിൽ 

> **Lead Summary:**  **തളിപ്പറമ്പ്**: കനത്ത മഴയിൽ തുടർച്ചയായ തളിപ്പറമ്പ് താലൂക്കിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദേശീയ പാത പ്രവൃത്തി നടക്കുന്ന ബക്കളം ഏ കെ ജി മന്ദിരത്തിന് സമീപത്തെ ശാരദ, രാധ, പത്മാവതി എന്നിവരുടെ വീടുകളിലും കനത്ത മഴയിൽ വെള്ളം കയറി.

## Article Content

 **തളിപ്പറമ്പ്**: കനത്ത മഴയിൽ തുടർച്ചയായ തളിപ്പറമ്പ് താലൂക്കിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദേശീയ പാത പ്രവൃത്തി നടക്കുന്ന ബക്കളം ഏ കെ ജി മന്ദിരത്തിന് സമീപത്തെ ശാരദ, രാധ, പത്മാവതി എന്നിവരുടെ വീടുകളിലും കനത്ത മഴയിൽ വെള്ളം കയറി.

മഴ ഇനിയും ശക്തമായാൽ വീണ്ടും കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങൾ. കനത്ത മഴയിൽ മുക്കോല ജംഗ്ഷനിലെ ഹോട്ടലിലും കാക്കാത്തോട് ബസ് സ്റ്റാൻഡിലെ ഹോട്ടലിലും വെള്ളം കയറി.

തളിപ്പറമ്പ് അള്ളാംകുളത്തെ റേഷൻ കട, സമീപത്തെ സ്റ്റേഷനറി കട എന്നിവിടങ്ങളിലും  അംഗൻവാടിയിലും വെള്ളം കയറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128201/thaliparamba)